ബിജു രമേശിനെതിരെ ഒരാഴ്ചക്കകം കേസ് കൊടുക്കുമെന്ന് മന്ത്രി ബാബു

Posted on: April 22, 2015 2:26 pm | Last updated: April 23, 2015 at 12:08 am

minister k babuതിരുവനന്തപുരം: ബിജു രമേശിനെതിരെ ഒരാഴ്ചക്കകം കേസ് കൊടുക്കുമെന്ന് മന്ത്രി കെ ബാബു.സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് വേണ്ടി ബിജു രമേശ് ഇടതുപക്ഷവുമായി കൂട്ടുകൂടുകയാണ്. ബിജു രമേശിന്റെ ആരോപണം മദ്യ വില്‍പ്പനക്കാരന്റെ ജല്‍പ്പനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ ബാബുവിന് പത്ത് കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് മന്ത്രി ബാബു വിശദീകരണവുമായി രംഗത്തെത്തിയത്.