സെക്രട്ടേറിയേറ്റ് അഴിമതിയുടെ കോട്ടയെന്ന് കോടിയേരി

Posted on: April 22, 2015 9:41 am | Last updated: April 23, 2015 at 12:08 am

kodiyeri 2തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് അഴിമതിയുടെ കോട്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.നിയമം നിയമത്തിന്റെ വഴിക്കല്ല, നിയമം ഉമ്മന്‍ചാണ്ടിയുടെ വഴിക്കാണ് പോകുന്നതെന്നും കോടിയേരി പറഞ്ഞു. എസ്എസ്എല്‍സി ഫല പ്രഖ്യാപനം കേരളത്തിനേറ്റ ഏറ്റവും വലിയ നാണക്കേടാണ്. പാളിച്ചകളുടെ ഉത്തരവാദിത്വം അബ്ദുറബ്ബ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധസമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.