മുക്കം ഫെസ്റ്റിന് വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം

Posted on: April 22, 2015 9:31 am | Last updated: April 22, 2015 at 9:31 am

മുക്കം: നാലാമത് മുക്കം ഫെസ്റ്റിന് വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം. റാലി അഗസ്ത്യന്‍മുഴിയില്‍ നിന്നാരംഭിച്ച് ഇരുവഴിഞ്ഞിപ്പുഴയോരത്തെ ഫെസ്റ്റ് നഗരിയില്‍ സമാപിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ, മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ്, വൈസ് പ്രസിഡന്റ് എ കല്യാണിക്കുട്ടി, പി പി അബ്ദുല്‍ മജീദ്, മുക്കം ബാലകൃഷ്ണന്‍, സലാം നടുക്കണ്ടി, ടി അശോക ്കുമാര്‍, വാര്‍ഡ് അംഗം പ്രജിത പ്രദീപ്, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍ ബി വിജയകുമാര്‍ നേതൃത്വം നല്‍കി. കായിക താരങ്ങളായ തെരേസ് ജോസഫ്, വിനിജ വിജയന്‍, എന്‍ സുജിത്ത്, അലീന മറിയ സ്റ്റാന്‍ലി, വിബിന്‍ എം ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് മുക്കം ഫെസ്റ്റിന് തിരികൊളുത്തി. മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ വി കെ വിനോദ് സ്വാഗതവും എ കല്യാണിക്കുട്ടി നന്ദിയും പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് എയ്ഞ്ചല്‍ ബിറ്റ്‌സ് വയനാട്ടിന്റെ ഗാനമേള നടക്കും.