ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ പഞ്ചാബിന് ജയം

Posted on: April 22, 2015 12:02 am | Last updated: April 23, 2015 at 12:07 am

kings eleven panjabഅഹമദാബാദ്: ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. സൂപ്പര്‍ ഓവറില്‍ പഞ്ചാബ് നേടിയ 15 റണ്‍സ് രാജസ്ഥാന് മറികടക്കാനായില്ല. മൂന്നു പന്തുകള്‍ മാത്രം നേരിട്ട രാജസ്ഥാന്‍ ആറു റണ്‍സിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമാക്കി ഓള്‍ഔട്ടായി. സൂപ്പര്‍ ഓവറില്‍ ഒരു ടീമിന് ഒരോവറും രണ്ടു വിക്കറ്റുമാണുള്ളത്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് നല്‍കിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ പഞ്ചാബ് സമനില പിടിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ്. ഫോക്‌നറുടെ പന്ത് സിക്‌സറിന് ശ്രമിച്ച അക്‌സര്‍ പട്ടേലിന് നാലു റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ കളി സമനിലയിലായി. ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവറിന് അരങ്ങൊരുങ്ങുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അജിങ്ക്യ രഹാനെയുടെയും (74) ഷെയ്ന്‍ വാട്‌സണ്‍(45)റണ്‍സും നേടി.ഒമ്പതു പന്തില്‍ 19 റണ്‍സെടുത്ത ദീപക് ഹൂഡയും 13 പന്തില്‍ 25 റണ്‍സെടുത്ത കരണ്‍ നായരുമാണ് പിന്നാലെയെത്തിയവരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്മിത്തും ഫോക്‌നറും നിരാശപ്പെടുത്തി. സ്മിത്ത് സംപൂജ്യനായപ്പോള്‍ ഫോക്‌നര്‍ ഒരു റണ്‍ എടുത്തു. അവസാന ഓവറില്‍ എത്തിയ സഞ്ജു വി.സാംസണ്‍ രണ്ടു പന്തുകള്‍ നേരിട്ട് പുറത്താകാതെ അഞ്ചു റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി ഡേവിഡ് മില്ലറും (54) ഷോണ്‍ മാര്‍ഷുമാണ് (65)ഉം റണ്‍സ് നേടി.