ബുഖാരി ദഅ്‌വാ കോളജ്

Posted on: April 22, 2015 5:39 am | Last updated: April 21, 2015 at 11:40 pm

കൊണ്ടോട്ടി: ബുഖാരി ഇസ്‌ലാമിക് ദഅ്‌വാ കോളജിലേക്കുള്ള ഈ വര്‍ഷത്തെ ഇന്റര്‍വ്യൂ ഇന്ന് രാവിലെ പത്ത് മണിക്ക് ക്യാമ്പസില്‍ നടക്കും. മതപഠനത്തില്‍ മുത്വവ്വല്‍ ബിരുദവും അക്കാദമിക് തലത്തില്‍ പി ജിയും നല്‍കുന്ന ദശവത്സര കോഴ്‌സിലേക്കാണ് ഇന്റര്‍വ്യൂ. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം എസ് എസ് എല്‍ സി ഗ്രേഡ് ലിസ്റ്റ് സഹിതം രാവിലെ പത്ത് മണിക്ക് മുമ്പായി കോളജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അബൂഹനീഫല്‍ ഫൈസി തെന്നല അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 9847975456.