സിവില്‍ സര്‍വ്വീസ് ഓറിയന്റഡ് കോഴ്‌സിലേക്ക് 23 വരെ അപേക്ഷിക്കാം

Posted on: April 22, 2015 5:38 am | Last updated: April 23, 2015 at 12:07 am
SHARE

applicationകോഴിക്കോട്: സിവില്‍ സര്‍വ്വീസ് മേഖലയില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച വിസ്ഡം അക്കാദമിയുടെ ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും B+ ഗ്രേഡിനു മുകളില്‍ ലഭിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസിനൊപ്പം പ്ലസ്ടു ഡിഗ്രി തലത്തില്‍ മികച്ച അക്കാദമിക പരീശീലനവും, മതപഠനവും ലഭ്യമാക്കുന്ന കോഴ്‌സിലേക്ക് ഈ മാസം 23 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം www.wisd omcsa. in എന്ന വെബ് സൈറ്റിലും എസ് എസ് എഫ് ജില്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. 27ന് പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും നടക്കും. പ്രവേശന പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281149326, 9961786500, നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.