Connect with us

Gulf

സംഭാവന: ശൈഖ് മുഹമ്മദ് നിയമം പാസാക്കി

Published

|

Last Updated

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ളവക്ക് പണം പിരിക്കുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമം പാസാക്കി.
പണം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പിരിച്ചെടുക്കുന്ന പണം ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും അതേ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഔഖാഫില്‍ നിന്ന് രേഖാമൂലം ലഭിച്ച അനുമതിയില്ലാതെ നടത്തുന്ന എല്ലാ പിരിവുകളും പുതിയ നിയമം കര്‍ശനമായി വിലക്കുന്നുണ്ട്. അനുമതിയില്ലാതെ പിരിവിനിറങ്ങിയാല്‍ ജീവകാരുണ്യത്തിന് ഉള്‍പെടെയുള്ള വിഷയങ്ങളിലായാലും നിയമ നടപടി നേരിടേണ്ടിവരും. സംഭാവനക്കായി മീഡിയ ഉള്‍പെടെയുള്ളവയിലൂടെ പരസ്യം നല്‍കുന്നവരും നിയമ നടപടി നേരിടേണ്ടിവരും.

Latest