ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ കത്തിനശിച്ചു; ആളപായമില്ല

Posted on: April 21, 2015 3:26 pm | Last updated: April 21, 2015 at 10:52 pm

rajadhaniന്യൂഡല്‍ഹി: ഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രയിനുകള്‍ക്ക് തിപിടിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഭുബനേശ്വര്‍, സീല്‍ധാ രാജധാനി എക്‌സ്പ്രസുകളുടെ കോച്ചുകളാണ് കത്തിനശിച്ചത്. രണ്ട് ട്രെയിനുകളുടെും എസി കോച്ച് ഉള്‍പ്പെടെ നാല് കമ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തുടസ്സപ്പെട്ടു.