പാക് ബോട്ട് പോര്‍ബന്തര്‍ തീരത്തിനു സമീപത്തു നിന്നും പിടികൂടി

Posted on: April 20, 2015 11:00 pm | Last updated: April 20, 2015 at 11:45 pm

porbandar_map_240_635651700775589588ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിനു സമീപത്തു നിന്നും പാക്കിസ്ഥാന്‍ ബോട്ട് നാവിക- തീരസംരക്ഷണ സേനകള്‍ ചേര്‍ന്നു പിടിച്ചെടുത്തു. ബോട്ടില്‍ നിന്നും 600 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു എട്ടു പേര്‍ പിടിയിലായിട്ടുണ്ട്. ബോട്ടില്‍ നിന്നും സാറ്റലൈറ്റ് ഫോണുകളും കണ്ടെത്തിയിട്ടുണ്ട്്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.