ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ ഇമാറിന്റെ ടൗണ്‍ഹൗസ്

Posted on: April 20, 2015 7:00 pm | Last updated: April 20, 2015 at 7:41 pm

ദുബൈ: പ്രമുഖ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ ടൗണ്‍ ഹൗസ് പദ്ധതിക്കൊരുങ്ങുന്നു.
മിറാസ് ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്നാണ് 118 ടൗണ്‍ ഹൗസ് ഉള്‍കൊള്ളുന്ന താമസക്കെട്ടിട നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കുക. മുഹമ്മദ് ബിന്‍ റാശിദ് സിറ്റിയിലാണ് ദുബൈ ഹില്‍സ് എസ്റ്റേറ്റ് ടൗണ്‍ഹൗസ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇതില്‍ ഉള്‍പെട്ട മാപ്പിള്‍ ടൗണ്‍ഹൗസ് കമ്യൂണിറ്റി പദ്ധതിയാവും ആദ്യം പൂര്‍ത്തിയാക്കുക. മൂന്നു മുതല്‍ അഞ്ചുവരെ മുറികളാവും ഇവയില്‍ ഉണ്ടാവുക. ഇവയുടെ വില്‍പന 25ന് ആരംഭിക്കും. ദുബൈയിലും അബുദാബിയിലുമായാവും വില്‍പന നടക്കുക.
ഹരിതാഭമായ ചുറ്റുപാടിലാവും പദ്ധതി യാഥാര്‍ഥ്യമാകുകയെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് എം ഡി അഹ്മദ് അല്‍ മത്‌റൂഷി വ്യക്തമാക്കി. പ്രകൃതിയുമായി സമരസപ്പെട്ട് കഴിയാവുന്ന രീതിയില്‍ നഗരത്തിനുള്ളിലെ നഗരമെന്ന സങ്കല്‍പത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.