ഉദയംപേരൂര്‍ ഐഒസിയിലെ സമരം ഒത്തുതീര്‍പ്പായി

Posted on: April 20, 2015 7:22 pm | Last updated: April 21, 2015 at 1:07 am
SHARE

lpgഉദയംപേരൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ പാചകവാതക ഫില്ലിംഗ് പ്ലാന്റിലെ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. അസിസി്റ്റന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അഞ്ച് ദിവസമായി തുടര്‍ന്ന സമരത്തിന് അന്ത്യമായത്. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി തൊഴിലാളികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്ലാന്റില്‍ നിന്നുള്ള സിലിണ്ടര്‍ നീക്കം ഇന്ന് തന്നെ പുനരാരംഭിച്ചേക്കും.