ജെ ഡി യുവിന്റെ പരാതികള്‍ ഗൗരവമായി കാണും സുധീരന്‍

Posted on: April 18, 2015 8:30 pm | Last updated: April 18, 2015 at 11:52 pm

VM-SUDHEERAN-308x192തിരുവനന്തപുരം: ജനതാദള്‍-യു ഉന്നയിച്ച പരാതികള്‍ ഗൗരവമായി കാണുമെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജെ ഡി യു ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സംബന്ധിച്ചു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറുമായി ചര്‍ച്ചനടത്തും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് യു ഡി എഫിനുണ്ടായ പരാജയത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കെ പി സി സിക്കു ലഭിച്ചിട്ടില്ലെന്നു സുധീരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നായിരുന്നു ജെഡി-യുവിന്റെ പ്രധാന ആവശ്യം.