ഹരിഹരവര്‍മ്മ വധം: പോലീസ് അന്വേഷണം അവസാനിപ്പിച്ചു

Posted on: April 18, 2015 6:45 pm | Last updated: April 18, 2015 at 6:45 pm

harihara varmaകോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ്മ കൊലപാതക കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. മൂന്ന് വര്‍ഷം അന്വേഷണം നടത്തിയിട്ടും വര്‍മ്മയെന്ന വ്യാജ പേരുകാരന്‍ ആരാണെന്നു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

തുടരന്വേഷണം നടത്തേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

2012ലാണ് വര്‍മ്മ കൊല്ലപെടുന്നത്. രത്‌നങ്ങള്‍ വാങ്ങാനെത്തിയ അഞ്ച് യുവാക്കള്‍ വര്‍മ്മയെ കൊലപ്പെടുത്തുകയായിരുന്നു. കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.