കണ്ണൂരിലെ സി പി എം പ്രവര്‍ത്തകന്റെ കൊല; ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: April 18, 2015 6:05 pm | Last updated: April 18, 2015 at 11:51 pm

kannur murderകണ്ണൂര്‍: പാനൂര്‍ വടക്കെ പൊയിലൂരില്‍ സി പി എം പ്രവര്‍ത്തകന്‍ വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ നാട്ടുകാരനായ ബി ജെ പി പ്രവര്‍ത്തകന്‍ റിജിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ അമ്പലങ്ങോട്ട് ഗോവിന്ദന്റെ വീട്ടുപറമ്പിലായിരുന്നു സംഭവം. അക്രമി സംഘം നടത്തിയ ബോംബേറില്‍ വിനോദ് കൊല്ലപ്പെടുകയായിരുന്നു. റോഡില്‍നിന്ന് നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.