ചൂട് വര്‍ധിക്കുന്നു; ഇന്നലെ അനുഭവപ്പെട്ടത് 41 ഡിഗ്രി

Posted on: April 18, 2015 5:39 pm | Last updated: April 18, 2015 at 5:39 pm

sunദുബൈ: രാജ്യം ചൂടിലേക്ക് പ്രവേശിച്ചതായും വരും ദിനങ്ങളില്‍ താപനില പടിപടിയായി ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പരമാവധി താപനില 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. സൈ്വഹാന്‍ മേഖലയിലാണ് ഇന്നലെ രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയത്.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിനോദത്തിനായി മരൂഭൂമികളിലേക്ക് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആകാശം പലപ്പോഴും മേഘാവൃതമായി കാണപ്പെട്ടതും വടക്കു പടിഞ്ഞാറന്‍ കാറ്റുമാണ് ചൂടിന്റെ കാഠിന്യം അല്‍പം കുറയാന്‍ ഇടയാക്കിയത്. ഇന്ന് പൊതുവില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമാവുമെന്നും കേന്ദ്രം വിശദീകരിച്ചു.