‘അക്ഷരക്കൂട് 2015’ സംസ്ഥാന സാഹിത്യ ക്യാമ്പ് വടകരയില്‍

Posted on: April 18, 2015 11:53 am | Last updated: April 18, 2015 at 11:53 am
SHARE

വടകര: ഭാരതീയം കലാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ‘അക്ഷരക്കൂട് 2015’ സംസ്ഥാന സാഹിത്യ ക്യാമ്പ് മെയ് 20, 21 തീയതികളില്‍ വടകര ഡയറ്റ് ഹാളില്‍ നടക്കും. ക്യാമ്പില്‍ കേരളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ക്യാമ്പിന്റെ ഭാഗമായി പഠന യാത്ര, സര്‍ഗ സംവാദം, കവിയരങ്ങ്, പുസ്തക പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ 20നും 40നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അപ്രകാശിതമായ സ്വന്തം സൃഷ്ടിയും ബയോഡാറ്റയും സഹിതം മെയ് അഞ്ചിനകം ഭാരതീയം, പി ബ നമ്പര്‍: 2, വടകര, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മികച്ച രചനക്ക് അക്ഷരക്കൂട് പുരസ്‌ക്കാരം ചടങ്ങില്‍ വിതര ണം ചെയ്യും. ഫോണ്‍:8547872335.