ദേരയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുമായി നഗരസഭ

Posted on: April 17, 2015 6:26 pm | Last updated: April 17, 2015 at 6:26 pm

ദുബൈ: ജുമൈറ ബീച്ച് റെസിഡന്‍സിന്റെ മാതൃകയില്‍ ദേരയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുമായി ദുബൈ നഗരസഭ.
അല്‍ മംസാര്‍ ലേക്ക് കേന്ദ്രീകരിച്ചാണ് ബീച്ചിനോട് ചേര്‍ന്ന് പ്രമുഖ നിര്‍മാണ കമ്പനിയായ ഇമാറുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭ എഞ്ചിനീയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം അസി. ഡയറഖ്ടര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ റാഫിയ വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജെ ബി ആറിന്റെ പതിപ്പായി ദേരയിലെ മംസാര്‍ മേഖല മാറും. ഇതുമായി ബന്ധപ്പെട്ട് നഗരസഭ കഴിഞ്ഞ വര്‍ഷം മേയില്‍ ഇമാറുമായി ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.