കെജരിവാളിനെതിരായ അപകീര്‍ത്തിക്കേസില്‍ തുടര്‍നടപടിക്ക് സ്റ്റേ

Posted on: April 17, 2015 5:38 pm | Last updated: April 17, 2015 at 5:40 pm
SHARE

kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരായ രണ്ട് അപകീര്‍ത്തിക്കേസില്‍ തുടര്‍ന്നുള്ള ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിയും സുരേന്ദ്രര്‍ ശര്‍മയും നല്‍കിയ കേസുകളിലാണ് സുപ്രീം കോടതിയുടെ നടപടി. അപകീര്‍ത്തിക്കേസുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി കെജരിവാള്‍ നല്‍കിയ പരാതിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസ് ജൂലെെയില്‍ കോടതി വീണ്ടും പരിഗണിക്കും.