കൈക്കൂലി: ഡോ. ഐപ്പ് വര്‍ഗീസിനെ 22 വരെ റിമാന്‍ഡ് ചെയ്തു

Posted on: April 17, 2015 3:51 pm | Last updated: April 17, 2015 at 10:56 pm

ipe vargheesതൃശൂര്‍: കൈക്കൂലി കേസില്‍ അറസ്റ്റിലായ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഐപ്പ് വര്‍ഗീസിനെ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐപ്പിനെ ഇന്ന് തൃശൗര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

മാതൃഭൂമി ന്യൂസ് ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഐപ്പ് കുടുങ്ങിയത്. ചാനല്‍ ലേഖകനില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.