‘1090’ വിളിക്കാന്‍ അവസരം ഒരുക്കും: മന്ത്രി

Posted on: April 17, 2015 5:37 am | Last updated: April 17, 2015 at 12:37 am

കോഴിക്കോട്: 1090 എന്ന ആഭ്യന്തര വകുപ്പിന്റെ െ്രെകം സ്റ്റോപ്പര്‍ നമ്പറില്‍ വിളിച്ച് അക്രമികളെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരേയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല .വിവരം നല്‍കുന്ന ആളിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ല. പരാതി പരിശോധിച്ച് പോലീസ് നടപടി കൈക്കൊള്ളും. ആവശ്യമെങ്കില്‍ കാപ നിയമം ചുമത്തും. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കസബ പോലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴാണ് െ്രെകം സ്റ്റോപ്പര്‍ നമ്പറിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.