Connect with us

Thiruvananthapuram

ഹരിവരാസനം പുരസ്‌കാരം ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്

Published

|

Last Updated

തിരുവനന്തപുരം: ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യംഅര്‍ഹനായതായി മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുതാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഈ വര്‍ഷംമുതല്‍ ഒരു ലക്ഷത്തിയൊന്നുരൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ഉപാസനയിലൂടെ ദേശ ഭാഷാദി വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ എസ് പി ബാലസുബ്രഹ്മണ്യം ശബരിമല ഉദ്‌ഘോഷിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മതനിരപേക്ഷതയുടെയും മഹത്തായ മൂല്യങ്ങള്‍ക്ക് പ്രചാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ അയപ്പഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചി അനുഗ്രഹീത ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ശബരിമല സന്നിധാനത്ത് ജൂണില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest