ഹുറിയത്ത് നേതാക്കളെ വീട്ടു തടങ്കലിലാക്കി

Posted on: April 17, 2015 7:17 am | Last updated: April 17, 2015 at 10:56 pm

masrat alam and ali sha geelaniശ്രീനഗര്‍: കാശ്മീര്‍ വിഘടന വാദി സംഘടനയായ ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഷാഹ് ഖീലാനി മസ്‌റഅത്ത് ആലം എന്നിവരെ വീട്ടു തടങ്കലിലാക്കി. അടുത്ത ദിവസം കാശ്മീരിലെ പുല്‍വാമയില്‍ ഹുറിയത്ത് പ്രഖ്യാപിച്ച റാലിക്ക് മുന്നോടിയായാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്. ഇന്നലെ ശ്രീനഗറില്‍ നടന്ന ഹുറിയത്ത് റാലിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക ഉയര്‍ത്തുകയും ചെയ്തതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.