Connect with us

International

നരേന്ദ്ര മോദിയെ പുകഴ്ത്തി ഒബാമയുടെ ലേഖനം

Published

|

Last Updated

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ടൈം മാഗസിനില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ലേഖനം. ഇന്ത്യയിലെ പരിഷ്‌കരണങ്ങളുടെ അമരക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്രത്തില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ മോദിയുടെ ജീവിത കഥ ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതിഫലനം കൂടിയാണ് കാണിക്കുന്നതെന്ന് ഒബാമ പറയുന്നു. കുട്ടിക്കാലത്ത് തന്റെ അച്ഛനെ ചായ വില്‍ക്കുന്നതില്‍ മോദി സഹായിച്ചു. ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ് മോദിയെന്നും ലേഖനത്തില്‍ ഒബാമ അഭിപ്രായപ്പെടുന്നു.
ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസ പുരോഗതി, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം എന്നീ വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടട് മോദിക്കുണ്ട്. യോഗയുടെ വക്താവായിരിക്കെ തന്നെ രാജ്യത്തെ പൗരന്മാരുമായി മോദി ട്വിറ്ററിലൂടെ സംവദിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയാണ് അദ്ദേഹം സങ്കല്‍പത്തില്‍ കാണുന്നത്ഒബാമ ലേഖനത്തില്‍ കുറിക്കുന്നു. .ഇന്ത്യന്‍ ജനതയെ കരകയറ്റാനും ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക സാധ്യതകളെ വെളിച്ചത്തുകൊണ്ടുവരാനുമായി മോദി നടത്തുന്ന ശ്രമങ്ങളേയും ഒബാമ അഭിനന്ദിച്ചു.
ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി ടൈം മാസിക നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നവീകരണ കര്‍ത്താവായി മോദിയെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഒബാമയുടെ ലേഖനം വന്നിരിക്കുന്നത്.

Latest