മാവേലിക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: April 16, 2015 12:48 pm | Last updated: April 17, 2015 at 10:56 pm

crimeമാവേലിക്കര: കാര്‍ ഡിക്കി തുറന്നു കിടക്കുന്നതു വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. റോബിന്‍ ഡേവിഡ്, ബിബിന്‍ വര്‍ഗീസ് (സായിപ്പ്) എന്നിവരാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ ഡെസ്മന്‍ ടാന്‍സെല്ലിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.15നു മാവേലിക്കര – പന്തളം റോഡില്‍ കല്ലിന്മേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപമായിരുന്നു സംഭവം. ബാന്‍ഡ് മേളം ആസ്വദിക്കുന്നതിനായി കൊല്ലം ഡോണ്‍ബോസ്‌കോ ബാന്‍ഡ് സംഘത്തിലെ അംഗങ്ങളായ ഡെസ്റ്റമെനും മറ്റു മൂന്നുപേരും കൂടി രണ്ടു ബൈക്കുകളിലായിട്ടാണ് മാവേലിക്കരയിലെത്തിയത്.

പരിപാടി കഴിഞ്ഞ് ബൈക്കില്‍ പോകവേ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നത് കണ്ട് ഡെസ്റ്റമെന്‍ അതു വിളിച്ചുപറഞ്ഞു. എന്നാല്‍ ബൈക്കിലെത്തിയവര്‍ അസഭ്യം പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ചു കാറിലുണ്ടായിരുന്നവര്‍ അവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തിയശേഷം ആക്രമിക്കുകയായിരുന്നു.