വിഷം ചീറ്റി സാംന വീണ്ടും; ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണം നടത്തണം

Posted on: April 15, 2015 3:36 pm | Last updated: April 15, 2015 at 3:36 pm

uddav thakareമുംബൈ: ശിവസേന മുഖപത്രമായ സാംനയില്‍ വീണ്ടും വിവാദ എഡിറ്റോറിയല്‍. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാന്‍ ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണം നടത്തണമെന്നാണ് പുതിയ ആവശ്യം. കുടുംബാസൂത്രണത്തിന് തയ്യാറാകാത്തവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന ബി ജെ പി നേതാവ് സാക്ഷി മഹാരാജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സമാന ആവശ്യവുമായി ശിവസേനയും രംഗത്തെത്തുന്നത്. നേരത്തെ മുസ്ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നും സാംനയുടെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിംകളും ക്രിസ്ത്യാനികളും എണ്ണത്തില്‍ ശക്തരാകുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്നുവെന്നും അതിനാല്‍ അവര്‍ നിര്‍ബന്ധമായും കുടുംബാസൂത്രണത്തിന് വിധേയരാകണമെന്നുമാണ് എഡിറ്റോറിയലിലെ ആവശ്യം. ഇതുവഴി കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയുമെന്നും സാംന ഉപദേശിക്കുന്നു.