സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Posted on: April 15, 2015 2:57 pm | Last updated: April 15, 2015 at 9:26 pm
SHARE

Thamarassery acident

താമരശ്ശേരി: വിദേശയാത്രക്കുള്ള തയ്യാറെടുപ്പിനിടെ സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറ് തോട്ടിലേക്ക് പതിച്ച് യുവാവ് മരിച്ചു. കൊടുവള്ളി പെരിയാംതോട് കച്ചേരിക്കുന്നുമ്മല്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഷാഫി(22)യാണ് മരിച്ചത്. സുഹൃത്തുക്കളും കൊടുവള്ളി പെരിയാംതോട് സ്വദേശികളുമായ അഷ്‌കര്‍, മുഹ്‌സിന്‍, ബഷീര്‍ എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മാനിപുരം താമരശ്ശേരി റോഡില്‍ അണ്ടോണ സ്‌കൂളിന് സമീപത്തെ വളവില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. താമരശ്ശേരിക്കുള്ള യാത്രക്കിടെ കാറ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്ലാത്ത പാലത്തിനുമുകളില്‍നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് ശാഫി മരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വിദേശത്തുനിന്നും എത്തിയ മുഹമ്മദ് ശാഫി വ്യാഴാഴ്ചയും അഷ്‌കര്‍ ഇന്നും വിദേശത്തേക്ക് പോവാനിരിക്കെയാണ് അപകടം.