Connect with us

International

42 വര്‍ഷത്തിന്‌ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡയില്‍

Published

|

Last Updated

ഒട്ടാവ: ത്രിരാഷ്‌ട്ര സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയില്‍ എത്തി. 42 വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്‌. 1973ല്‍ ഇന്ദിരാഗാന്ധിയാണ്‌ ഇതിന്‌ മുമ്പ്‌ കാനഡ സന്ദര്‍ശിച്ചത്‌.

ആണവോര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറുമായി മോദി ചര്‍ച്ച നടത്തുമെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ ശ്രീ സയ്യിദ്‌ അക്‌ബറുദ്ദീന്‍ ഒട്ടാവയില്‍ അറിയിച്ചു. മാഡിസന്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 1985ലെ കനിഷ്‌ക വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കായി ടൊറന്റോയില്‍ സ്ഥാപിച്ച സ്‌മാരകവും വാന്‍കൂവറിലെ ലക്ഷ്‌മി നാരായണ്‍ ക്ഷേത്രവും മോദി സന്ദര്‍ശിക്കും.

മോദിയുടെ സന്ദര്‍ശനം വിദ്യാഭ്യാസം, ഊര്‍ജം, ശാസ്‌ത്ര സാങ്കേതികം തുടങ്ങിയ മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ അവസരമൊരുക്കുമെന്ന്‌ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

നരേന്ദ്ര മോദി ഫ്രാന്‍സിലും ജര്‍മനിയിലും യാത്ര ചെയ്യാന്‍ ഉപയോഗിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‌ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന്‌ മുംബൈയില്‍ നിന്നും പ്രതേ്യക എയര്‍ ഇന്ത്യ വിമാനം ബര്‍ലിനില്‍ എത്തിച്ചാണ കാനഡയിലേക്ക്‌ പോയത്‌.

Latest