അബ്ബാസ് മാലികിയുടെ വിയോഗം: ആഗോള സുന്നി സമൂഹം അനാഥമായി – കാന്തപുരം

Posted on: April 14, 2015 7:56 pm | Last updated: April 15, 2015 at 12:44 am

SHEIKH ABOOBACKER BIN AHAMMED

കോഴിക്കോട്: സയ്യിദ് അബ്ബാസ് അലവി മാലിക്കിയുടെ വിയോഗത്തോടെ ആഗോള സുന്നി സമൂഹം അനാഥമായെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസമരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കാന്തപുരത്തിന്റെ അനുസ്മരണം. ദുബൈ സന്ദര്‍ശനത്തിലായിരുന്ന കാന്തപുരം വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുസ്ലിംകളെ അതിരറ്റ് സ്‌നേഹിച്ചിരുന്നയാളായിരുന്നു അബ്ബാസ് മാലിക്കിയെന്ന് മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം അനുസ്മരിച്ചു. മക്കയിലെ വിശ്രുതമായ സയ്യിത് കുടുംബത്തിലെ അംഗമായ അബ്ബാസ് മാലിക്കിയുടെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.