Connect with us

Gulf

സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി വഫാത്തായി

Published

|

Last Updated

മക്ക: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ബാസ് ബിന്‍ അലവി അല്‍ മാലിക്കി വഫാത്തായി. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്ക്കാരം ഇന്ന് മഗ് രിബ് നിസ്കാര ശേഷം മസ്ജിദുല്‍ ഹറമില്‍ നടക്കും.  ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ബാസ് മാലിക്കി കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സമ്മേളനങ്ങളിലടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രവാചകസ്നേഹത്താല്‍ മനംനിറച്ച പണ്ഡിത ശ്രേഷ്ടനായിരുന്നു അബ്ബാസ് മാലിക്കി. മാലമൗലിദുകളും നഷീദകളും ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഹിജ്‌റ വര്‍ഷം 1368ല്‍ വിശ്രുത പണ്ഡിതനായിരുന്ന സയ്യിദ് അലവി അല്‍ മാലിക്കിയുടെ മകനായാണ് അബ്ബാസ് മാലിക്കി ജനിച്ചത്. സയ്യിദ് മുഹമ്മദ് ബിന്‍ അലവി മാലിക്കി സഹോദരനാണ്.

SHEIKH ABOOBACKER BIN AHAMMED

Latest