ആന്ധ്രാപ്രദേശില്‍ നൂറിലധികം ചന്ദന മരംവെട്ടുകാര്‍ അറസ്റ്റില്‍

Posted on: April 13, 2015 12:24 pm | Last updated: April 14, 2015 at 5:53 pm

andra sandal woodഹൈദരാബാദ്: ആന്ധാപ്രദേശില്‍ നൂറിലധികം ചന്ദനമരംവെട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കോടി രൂപ വിലമതിക്കുന്ന രക്തചന്ദനത്തടികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വാഹനത്തില്‍ ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ അധികവും തമിഴ്‌നാട് സ്വദേശികളാണ്.

ഈ മാസം ഏഴിന് ചിറ്റൂരിലെ ശേഷാചലം രക്തചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമിച്ച 20പേര്‍ വെടിയേറ്റുമരിച്ചിരുന്നു. അന്ന് പ്രത്യേക ദൗത്യസേനയുടെ കണ്ണില്‍പ്പെടാതെ ഓടിരക്ഷപ്പെട്ടവരെയാണ് ഇപ്പൊള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.