Connect with us

National

തെലങ്കാനയില്‍ വിചാരണത്തടവുകാരുടെ കൊല പ്രത്യേക സംഘം അന്വഷിക്കും

Published

|

Last Updated

ഹൈദരാബാദ്: തീവ്രവാദികളായ അഞ്ച് വിചാരണാതടവുകാരെ വെടിവെച്ച് കൊന്ന സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് ശര്‍മക്ക് സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍ദേശം നല്‍കി.
വിവിധ സംഘടനകള്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംഭവത്തെ കുറിച്ചന്വേഷിക്കുന്നത്. സംഭവത്തില്‍ അന്വേഷമമാവശ്യപ്പെട്ട് എം പി അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് ഈ മാസം ഏഴിന് പോലീസ് വെടിവെച്ച് കൊന്നത്. നല്‍ഗൊണ്ട ജില്ലയിലെ തംഗൂത്തര്‍ പ്രദേശത്താണ് സംഭവമുണ്ടായത്.
കോടതിയലേക്ക് കൊണ്ടുപോകുന്നതിനിടെ ടോയ്‌ലറ്റില്‍ പോകണമെന്ന് ഒരു പ്രതി ആവശ്യപ്പെട്ടതനുസരിച്ച് വാഹനം നിര്‍ത്തി, ഇതിനിടെ ഒരു പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് ഇയാള്‍ ഭീഷണി മുഴക്കി.
ഇതിനിടെ മറ്റ് പ്രതികളും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇവര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. തെഹ്‌രീകെ ഖല്‍ബെ ഇസ്‌ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Latest