പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍

Posted on: April 12, 2015 7:53 pm | Last updated: April 13, 2015 at 12:32 am

ganesh kumarകൊല്ലം: പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ജോര്‍ജിന്റെ പ്രസ്താവന വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. തന്നെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ കാരണം പിസി ജോര്‍ജ് ആണ്. തന്നെ പുറത്താക്കാന്‍ ശ്രമിച്ച ജോര്‍ജ് ഇപ്പോള്‍ എവിടെയാണെന്നും അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് എന്താണ് യോഗ്യതയെന്നും ഗണേഷ് ചോദിച്ചു.