സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കില്ല

Posted on: April 12, 2015 1:41 pm | Last updated: April 13, 2015 at 12:32 am

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തവണ സീതാറാം യെച്ചൂരി റിപ്പോര്‍ട്ടുകളൊന്നും അവതരിപ്പിക്കില്ലെന്നു സൂചന. രാഷ്ട്രീയ അടവുനയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണു യെച്ചൂരി വിട്ടുനില്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയുമായിരിക്കും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയമവതരിപ്പിച്ചതു യെച്ചൂരിയായിരുന്നു.