National
തിരുപ്പതിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

തിരുപ്പതി ചിറ്റൂര്‍ പുതുപ്പേട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കൂടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശികളായ സന്തോഷ് , ആശ, മകന്‍ ഹരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത് . ഇളയ മകന്‍ അശ്വിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം, ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
---- facebook comment plugin here -----