മലബാര്‍ പ്രീമിയര്‍ ലീഗ്;ആദ്യ ജയം മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സിന്

Posted on: April 12, 2015 6:00 am | Last updated: April 12, 2015 at 10:27 am

malappurath nadakkunna mplil basco othukkungalumമലപ്പുറം: മലബാര്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌കോ ബ്ലാസ്റ്റേഴ്‌സ് ഒതുക്കുങ്ങലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സ് പരാജയപ്പെടുത്തി.
14ാം മിനുട്ടില്‍ ബ്ലാസ്‌കോ ബ്ലാസ്റ്റേഴ്‌സിന്റെ ഹമീമാണ് ലീഗിലെ ആദ്യ ഗോള്‍ നേടിയത്. മലപ്പുറം ഫൈറ്റേഴ്‌സ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മത്സരം ആദ്യ പകുതി അവസാനിച്ചപ്പോള്‍ 1- 0ത്തിന് ബ്ലാസ്‌കോ ബ്ലാസ്റ്റേഴ്‌സ് ഒതുക്കുങ്ങല്‍ മുന്നിട്ട് നിന്നു.
73ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ ഫൈറ്റേഴ്‌സ് മലപ്പുറം സമനില ഗോള്‍ നേടി. ഭരതനാണ് ഗോള്‍ നേടിയത്. 86ാം സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ റാഫിയുടെ ലോംഗ് ഷോട്ട് ബ്ലാസ്‌കോ ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കിയതോടെ മത്സരത്തില്‍ 2-1ന് സൂപ്പര്‍ ഫൈറ്റേഴ്‌സ് മുന്നിട്ട് നിന്നു.
കളി അവശേഷിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ ഫൈറ്റേഴ്‌സസിന്റെ മൗസൂഫ് നിലാനിലൂടെ സൂപ്പര്‍ ഫൈറ്റേഴ്‌സ് മൂന്നാമത്തെ ഗോള്‍ നേടി വിജയം സുദൃഢമാക്കി.
ഇന്ന് വൈകീട്ട് ഏഴിന് എം എസ് പി ഡെല്‍റ്റാ ഫോഴ്‌സ് മലപ്പുറം വള്ളുവനാട് വാരിയേഴ്‌സ് മങ്കടയെ നേരിടും.