കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംഘട്ട സ്‌കൗട്ടിംഗ് ക്യാമ്പ് തുടങ്ങി

Posted on: April 12, 2015 6:24 am | Last updated: April 12, 2015 at 10:24 am

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഘട്ട ഗ്രാസ്‌റൂട്ട് സ്‌കൗട്ടിംഗ് ക്യാമ്പിന് കൊച്ചിയില്‍ തുടക്കമായി. കാക്കനാട് രാജഗിരി കോളജ് ക്യാമ്പസിലെ രണ്ട് വേദികളിലായി നടക്കുന്ന സെലക്ഷന്‍ ട്രയല്‍സിന്റെ ആദ്യ ദിനം 650ലേറെ പേര്‍ പങ്കെടുത്തു.
മുന്‍ അയര്‍ലന്‍ഡ് ദേശീയ താരം ടെറി ഫെലന്‍ ക്യാമ്പ് നയിച്ചു. ടെറിക്കൊപ്പം കെ എഫ് എ കോച്ച് മില്‍ട്ടണ്‍ ആന്റണി, മുന്‍ ഫുട്ബാള്‍ താരങ്ങളായ ബിനോ, രഞ്ജിത്ത്, കോച്ച് ജോസി അല്‍ഫോണ്‍സ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെലക്ഷന്‍ ട്രയല്‍സ്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഫുട്ബാളിനോടുള്ള താത്പര്യത്തെ ടെറി അഭിനന്ദിച്ചു.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മൂന്ന് മേഖലകളില്‍ നിന്നുള്ള ക്യാമ്പിലൂടെ തിരഞ്ഞെടുക്കുന്ന 200 പേര്‍ക്ക് 14ന് തൃശൂരില്‍ വീണ്ടും ട്രയല്‍സ് സംഘടിപ്പിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 20 പേര്‍ക്കാണ് മുംബൈയില്‍ ഐ എസ് എല്ലിന്റെ യംഗ് ചാമ്പ്‌സിലേക്ക് പ്രവേശനം ലഭിക്കുക. ഇവര്‍ക്ക് പ്രത്യേക കോച്ചിംഗ് ക്യാമ്പും സ്‌കോളര്‍ഷിപ്പും നല്‍കും.