കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ഇഷ്ട സമ്മാനം നല്‍കി

Posted on: April 12, 2015 9:00 am | Last updated: April 12, 2015 at 9:04 am

മസ്‌കത്ത്: കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഐപാഡ് സമ്മാനിച്ചു. ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് റോയല്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട ഇഷ്ട സമ്മാനവുമായി എത്തിയത്. ഏറെ സന്തോഷത്തോടെ കുട്ടികള്‍ സമ്മാനം സ്വന്തമാക്കി.
കുരുന്നു പ്രായത്തില്‍ വിധിയുടെ വിലങ്ങില്‍പ്പെട്ട കുട്ടികളുടെ ആഗ്രഹം സഫലീകരിച്ചുകൊടുക്കുകയെന്നതാണ് സമ്മാനത്തി നല്‍കുന്നതിലൂടെ സാമൂഹിക പ്രവര്‍ത്തകര്‍ ലക്ഷ്യംവെച്ചത്.
രാജ്യത്ത് അര്‍ബുദ ചികിത്സയില്‍ കഴിയുന്നവര്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുന്ന ജീവകാരുണ്യ സംഘടനയാണ് ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍. ഇതിനകം കാന്‍സര്‍ മുക്ത ഒമാന്‍ എന്ന പ്രമേയവുമായി നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങളും മറ്റും സംഘടന നടത്തിയിട്ടുണ്ട്.