ലോറി സമരം നാലാം ദിവസത്തിലേക്ക്‌

Posted on: April 12, 2015 8:38 am | Last updated: April 13, 2015 at 12:32 am

കൊച്ചി: കൊച്ചി റിഫൈനറിയിലെ പാചകവാതക ലോറി ഡ്രൈവര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. റിഫൈനറിയില്‍ നിന്നുള്ള പാചകവാതക വിതരണം ഏകദേശം താറുമാറായിക്കഴിഞ്ഞിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്റെ പാചകവാതക വിതരണം നിലച്ചിരിക്കുകയാണ്.

എന്നാല്‍, ചില ഗ്യാസ് ഏജന്‍സികള്‍ സ്വന്തം ലോറികളില്‍ പൊലീസ് സംരക്ഷണത്തോടെ സിലിണ്ടറുകള്‍ കൊണ്ടുപോകുന്നുണ്ട്. ലോറികളില്‍ ക്ലീനര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് െ്രെഡവര്‍മാരുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.