വിവിധ പി ജി, പി എച്ച് ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: April 12, 2015 5:55 am | Last updated: April 12, 2015 at 12:17 am

applicationകൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ഏഴ് സ്‌കൂളുകള്‍ക്ക് കീഴിലായി നടത്തുന്ന വിവിധ എം എസ് സി, എം ബി എ, എം ടെക്, എം എഫ് എസ് സി, എല്‍ എല്‍ എം പിജി കോഴോസ്‌കളിലേക്കും പി എച്ച് ഡി, പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്കും 2015-16 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി, ബയോടെക്‌നോളജി ആന്റ് ബയോഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ മൈക്രോബയോളജി ആന്റ് മറൈന്‍ ഡ്രഗ്‌സ്, ക്ലൈമറ്റ് സയന്‍സ്, മറൈന്‍ കെമിസ്ട്രി ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ഓഷ്യന്‍ മോഡലിംഗ്, ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ബയോഡൈവേഴ്‌സിറ്റി, അപ്ലൈഡ് ജിയോസയന്‍സ്, റിമോട്ട് സെന്‍സിംഗ് ആന്റ് ജി ഐ എസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് എം എസ് സി കോഴ്‌സുകള്‍.
രണ്ട് തരം എംബിഎ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ കുഫോസ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, റൂറല്‍ മാനേജ്‌മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നീ സ്‌പെഷ്യലൈസേഷനോടുകൂടിയ എം ബി എക്ക് പുറമെ ബി ടെക് ബിരുദധാരികള്‍ക്ക് മാത്രം പ്രവേശനം നേടാവുന്ന എം ബി എ എനര്‍ജി മാനേജ്‌മെന്റ് കോഴ്‌സിലേക്കും ഇപ്പോള്‍ ഇപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ്, ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്, കോസ്റ്റല്‍ ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് എം ടെക് കോഴ്‌സുകള്‍.
ബി എഫ് എസ് സി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ എം എഫ് എസ് സി കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. മാരിടൈം നിയമത്തിലുള്ള എല്‍ എല്‍ എം ഈവനിംഗ് കോഴ്‌സ് ആണ്. 14 പഠനവകുപ്പുകളിലേക്കാണ് പി എച്ചഡിക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അക്വേറിയം സയന്‍സ് ആന്റ് ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍, മാരിടൈ ലോ (ഈവനിംഗ് കോഴ്‌സ്) എന്നിവയാണ് പി ജി ഡിപ്ലോമ കോഴ്‌സുകള്‍. ബ്രാക്കിഷ് വാട്ടര്‍ ആന്റ് മറൈന്‍ അക്വാകള്‍ച്ചറില്‍ ഡിപ്ലോമ കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രേവശനം. യോഗ്യത, സീറ്റ്്, ഫീസ് തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www. kufosac.in).
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 10. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ് എസി/എസ് ടി വിഭാഗക്കാര്‍ക്ക് 500 രൂപ. അപേക്ഷ ഫീസ് കുഫോസിന്റെ എസ് ബി ടി വൈറ്റില ശാഖയിലുള്ള 67277732022 എന്ന കറന്റ് അക്കൗണ്ടില്‍ അടയ്ക്കണം. ഫോണ്‍- 0484-2701085.