Connect with us

Kerala

കരാര്‍ നടപ്പാക്കിയില്ല: കെ എസ് ഇ ബിക്ക് നഷ്ടമായത് 3.36 കോടി

Published

|

Last Updated

തിരുവനന്തപുരം: കരാര്‍ കൃത്യമായി നടപ്പാക്കാത്തതിന് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കെ എസ് ഇ ബിക്ക് നഷ്ടമായത് 3.36 കോടി രൂപ. കെ എസ് ഇ ബിക്കാവശ്യമായി വൈദ്യുതോപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനായി ഇരട്ടലേല സംവിധാനമാണ് ബോര്‍ഡ് നടത്തിയിരുന്നത്. ഇതുപ്രകാരം മൊത്തം ലേലത്തുകയുടെ അഞ്ച് ശതമാനം ഈടായി നല്‍കേണ്ടതും പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ച് 15 ദിവസിത്തിനകം കെ എസ് ഇ ബിയുമായി കരാറിലേര്‍പ്പെടേണ്ടതുമാണ്. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കൃത്യമായി സാധന സാമഗ്രികള്‍ നല്‍കാന്‍ കരാറുകാരന് കഴിയാത്തപക്ഷം പുതിയ ലേലം നടത്താന്‍ കെ എസ് ഇ ബിക്ക് അധികാരമുണ്ട്.
സബ് സ്റ്റേഷനുകളിലെ 11 കെ വി ഫീഡറുകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന മുപ്പത്തിരണ്ട്, 11 കെ വി പാനല്‍ സെറ്റുകള്‍ നിശ്ചിത വിലയില്‍ വാങ്ങുന്നതിലേക്കായി കെ എസ് ഇ ബി ദര്‍ഘാസ് ക്ഷണിക്കുകയും ലേല കാലാവധി നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് ഏറ്റവും താഴ്ന്ന നിരക്കായ പ്രതി യൂനിറ്റിന് 21.83 ലക്ഷത്തിന് ലേലം സമര്‍പ്പിച്ച ഇലക്‌ട്രോടെക്‌നിക് സ്വിച്ച് ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡ് (ഇ എസ് പി എല്‍)എന്ന സ്ഥാപനത്തിന് ടെണ്ടര്‍ നല്‍കി. 32 പാനല്‍ സെറ്റുകള്‍ക്കായി കെ എസ് ഇ ബി രണ്ട് വ്യത്യസ്ത പര്‍ച്ചേസ് ഓര്‍ഡറുകള്‍ നല്‍കി. പര്‍ച്ചേസ് ഓര്‍ഡറിലെ വ്യവസ്ഥകള്‍ പ്രകാരം ഓര്‍ഡര്‍ നല്‍കി 15 ദിവസത്തിനകം കരാറിലേര്‍പ്പെടേണ്ടതായിരുന്നു. ഇ എസ് പി എല്‍ അറിയിച്ച പ്രകാരം വിലവ്യതിയാന നിര്‍ദേശങ്ങള്‍ കെ എസ് ഇ ബി അംഗീകരിക്കാത്ത പക്ഷം ലേലക്കരാര്‍ അനുസരിച്ച് സാധന സാമഗ്രികള്‍ നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. ലേലം ഉറപ്പിക്കാനെടുത്ത കാലതാമസവും കമ്പനി സമര്‍പ്പിച്ച ഡ്രോയിംഗുകള്‍ അംഗീകരിക്കാനെടുത്ത കാലതാമസുവുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളെന്നുമാണ് കമ്പനി പറഞ്ഞത്. വില വര്‍ധന ആവശ്യപ്പെട്ട് കത്ത് ലഭിച്ചിരുന്നങ്കിലും കെ എസ് ഇ ബി ചീഫ് എന്‍ജിനിയര്‍ കമ്പനിയോട് കരാറില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ഈട് നല്‍കാനുമുള്ള നിര്‍ദേശം നല്‍കുകയുമാണുണ്ടായത്. എന്നാല്‍ വില വര്‍ധന അംഗീകരിക്കാത്തതിനാല്‍ അവര്‍ കരാറിലേര്‍പ്പെടാന്‍ തയ്യാറായില്ല.
നിശ്ചിത വിലക്കുള്ള ലേലമായതിനാലാണ് വില വര്‍ധനക്കായുള്ള കമ്പനിയുടെ അപേക്ഷ കെ എസ് ഇ ബി നിരസിച്ചത്. തുടര്‍ന്ന് ചേര്‍ന്ന പര്‍ച്ചേസ് കമ്മിറ്റി കമ്പനിക്ക് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കുകയും പകരം കമ്പനിയുടെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ പുതിയ ലേലം നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇലക്‌ട്രോടെക്‌നിക് സ്വിച്ച് ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ അഞ്ച് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മറ്റ് കമ്പനികളുടെ അധികരിച്ച കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പുതുക്കിയ ടെന്‍ഡര്‍ വിളിക്കുകയും പ്രതി യൂനിറ്റിന് 32.49 ലക്ഷം നിരക്കില്‍ 32 പാനല്‍ സെറ്റുകള്‍ക്കുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ മെഗാവിന്‍ സ്വിച്ച് ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡ് (എം എസ് ജി എല്‍) എന്ന സ്ഥാപനത്തിന് നല്‍കി. എന്നാല്‍ ഈ വില ഇ എസ് പി എല്‍ എന്ന സ്ഥാപനത്തിന് നല്‍കാമെന്നേറ്റതിനേക്കാള്‍ 10.66 ലക്ഷം കൂടുതലായിരുന്നു. 2012 ഒക്‌ടോബറിനും 2013 നവംബറിനും ഇടക്കുള്ള കാലയളവില്‍ എം എസ് ജി എല്‍ 32 പാനല്‍ സെറ്റുകളും 10.40 കോടിക്ക് കെ എസ് ഇ ബിക്ക് നല്‍കി.
32 പാനല്‍ സെറ്റുകള്‍ക്ക് ഒരു സെറ്റിന് 21.83 ലക്ഷം രൂപ നിരക്കില്‍ ആദ്യലേലപ്രകാരം 6.99 കോടി രൂപ നല്‍കേണ്ടിയിരുന്നിടത്ത് പുതുക്കിയ ലേലപ്രകാരം ഒരു സെറ്റിന് 32.49 ലക്ഷം നിരക്കില്‍ 10.40 കോടി രൂപയാണ് ചെലവായത്. 3.41 കോടി രൂപയാണ് കരാര്‍ കൃത്യമായി നടപ്പാക്കാത്തതുമൂലം കെ എസ് ഇ ബിക്ക് നഷ്ടമായത്. വിവരാവകാശത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളണമെന്ന് ജനപ്രതിനിധികള്‍ക്ക് കെ പി സി സി നിര്‍ദേശം

Latest