സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിത ഗുണ്ടാ ആക്രമണം

Posted on: April 12, 2015 12:09 am | Last updated: April 12, 2015 at 12:09 am

കാസര്‍കോട്: മഞ്ചേശ്വരം പൊയ്യത്ത്ബയലില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കും ജമാഅത്ത് അംഗങ്ങള്‍ക്കും ചേളാരി വിഭാഗത്തിന്റെ ക്രൂരമര്‍ദനം. മഞ്ചേശ്വരം പൊയ്യത്തുബയല്‍ ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ പൊയ്യത്തുബയലിലെ അബ്ദുറസാഖ്(29), പി കെ മുഹമ്മദ് ഹനീഫ്(26), എസ് എസ് എഫ് പ്രവര്‍ത്തകരായ കെ കെ സഫ്‌വാന്‍(23), കൊട്‌ലമുഗറുവിലെ മുഹമ്മദ് ഹനീഫ്(34), മുഹമ്മദ് മന്‍സൂര്‍(20), പൊയ്യത്തുബയലിലെ എം ഉമ്മര്‍(24) എന്നിവരെയാണ് ചേളാരി സംഘം മാരകായുധങ്ങളുമായി അക്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പൊയ്യത്തുബയല്‍ ജുമാമസ്ജിദില്‍ ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങിയ ജമാഅത്ത് അംഗങ്ങളെയും എസ് എസ് എഫ്പ്രവര്‍ത്തകരെയും ചേളാരി വിഭാഗം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
പൊയ്യത്തുബയല്‍ ജമാഅത്ത് ഖാസിയായി എം അലിക്കുഞ്ഞി മുസ്‌ലിയാരെ ജമാഅത്ത് കമ്മിറ്റിയോഗം ഐക്യക ണഠമായി തിരഞ്ഞെടുത്തിരുന്നു. ജമാഅത്ത് തീരുമാനത്തിന് വിരുദ്ധമായി പിന്നീട് രംഗത്തുവന്ന ചേളാരി വിഭാഗക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയാണുണ്ടായത്. സംഭവത്തില്‍ എസ് വൈ എസ്- എസ് എസ് എഫ് നേതാക്കള്‍ പ്രതിഷേധിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എസ് എസ് എഫ് പ്രവര്‍ത്തകരെയും ജമാഅത്ത് അംഗങ്ങളെയും നേതാക്കള്‍ സന്ദര്‍ശിച്ചു.