സി പി ഐക്ക് ഇനി സംസ്ഥാന സെക്രട്ടറിയേറ്റില്ല

Posted on: April 11, 2015 2:09 pm | Last updated: April 12, 2015 at 8:39 am

cpiതിരുവനന്തപുരം: സി പി ഐക്ക് ഇനി സംസ്ഥാന സെക്രട്ടറിയേറ്റ് ഉണ്ടാകില്ല. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയേറ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.  തീരുമാനത്തെ 48 പേര്‍ അനുകൂലിച്ചപ്പോള്‍ 20 പേര്‍ പിന്തുണച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പാര്‍ട്ടിയുടെ അടിയന്തര തീരുമാനങ്ങളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്തുന്നത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദമായ പശ്ചാതലത്തിലാണ് സെക്രട്ടറിയേറ്റ് വേണ്ടെന്നുവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

കേരള ഘടകത്തില്‍ ഇതുവരെ മൂന്നുഘടകങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ്, സംസ്ഥാന കൗണ്‍സില്‍. ഇനി മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും മാത്രമേ ഉണ്ടാവുകയുള്ളൂ.