Connect with us

National

ഘര്‍ വാപസിയെ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന് ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഘര്‍ വാപസിയെ ഡോ: ബി ആര്‍ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന വാദവുമായി ആര്‍എസ് എസ് മുഖപത്രങ്ങള്‍. പട്ടിക വിഭാഗത്തിന്റെ ഇസ്‌ലാമികതയിലേക്കും ക്രൈസ്തവികതയിലേക്കുമുള്ള മതം മാറ്റത്തിനെതിരേ സംസാരിച്ചിരുന്ന അദ്ദേഹം ഈ മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുവിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായാണ് ആര്‍ എസ് എസ് കണ്ടെത്തല്‍. ഏപ്രില്‍ 14 ന് അംബേദ്കറിന്റെ 125 ാം ജന്മദിനത്തില്‍ സംഘ പരിവാറിലെ ദളിത് നേതാക്കളുടേയും ജോയന്റ് സെക്രട്ടറി കൃഷ്ണാഗോപലിന്റെയും ലേഖനങ്ങളുമായി 200 പേജിന്റെ ഇഷ്യൂവുമായിട്ടാകും പത്രങ്ങള്‍ പുറത്തുവരിക. പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇസഌമികതയിലേക്കുള്ള കീഴാളരുടെ മതംമാറ്റത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നതായി ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേട്കര്‍ പറയുന്നു. ഹൈദരാബാദ് പോലെയുള്ള പാക് പ്രവിശ്യകളില്‍ ഹിന്ദുക്കളായ പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുകയും മതംമാറിയവരെ തിരികെ വിളിക്കുകയും ചെയ്തിരുന്നതായും പറയുന്നു.