എസ് എസ് എഫ് ഗ്രാമസഞ്ചാരം: ജില്ലാതല ഉദ്ഘാടനം ഹസനിയ്യയില്‍

Posted on: April 11, 2015 4:50 am | Last updated: April 10, 2015 at 10:50 pm

പാലക്കാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ്എസ് എഫ് സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ഗ്രാമസഞ്ചാരം ഇന്ന് ജില്ലയില്‍ പ്രയാണം തുടങ്ങും.
ഇന്നും നാളെയും 23 തീയതികളിലായാണ് ജില്ലയില്‍ പര്യടനം നടക്കുക. ന്യൂജനറേഷന്‍ ട്രെന്റായ ആഭാസ സമരത്തേയും അശ്ലീല വത്ക്കരണത്തെയും അധാര്‍മിക പ്രവണതകളേയും തുറന്ന് കാട്ടി വിദ്യാര്‍ഥി തലമുറയെ ബോധവത്ക്കരിക്കുകയാണ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്ര 49 സെക്ടറുകളില്‍ പര്യടനം നടത്തും. ജില്ലയില്‍ അഞ്ചു ഗ്രൂപ്പുകളായാണ് പര്യടനം നടത്തുക.
ജില്ലാതല ഉദ്ഘാടനം ഇന്നുച്ചക്ക് രണ്ടിന് കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ വെച്ച് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ജെ എം ജില്ലാ സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര പങ്കെടുക്കും.
വണ്ടിത്താവളം, മുതലമട, കൊല്ലങ്കോട് സെക്ടറുകളില്‍ മുഹമ്മദലി മാസ്റ്റര്‍ കിനാലൂര്‍, ഇസ്ഹാഖ് സഖാഫി തൃശൂര്‍, കൊടുവായൂര്‍, പാലക്കാട്, പാറ സെക്ടറുകളില്‍ റശീദ് നരിക്കോട്, കെ എസ് ഷാജഹാന്‍സഖാഫി, മാത്തൂര്‍, പിരായിരി, ഒറ്റപ്പാലം സെക്ടറുകളില്‍ എന്‍ വി അബ്ദുറസാഖ് സഖാഫി, സൈതലവി പൂതക്കാട്, തിരുവേഗപ്പുറ, കൂരാച്ചിപ്പടി, വിളയൂര്‍ സെക്ടറുകളില്‍ സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, അബ്ദുറഹ് മാന്‍ മലപ്പുറം, കുലക്കല്ലൂര്‍, നെല്ലായ, ചെര്‍പ്പുളശേരി സെക്ടറുകളില്‍ ഉമര്‍ ഓങ്ങല്ലൂര്‍, സുള്‍ഫിക്കര്‍ സഖാഫി മലപ്പുറം എന്നി ഗ്രൂപ്പുകളാണ് ഇന്ന് പര്യടനം നടത്തുന്നത്.
സംസ്ഥാനനേതാക്കള്‍ക്ക് പുറമെ എസ് എസ് എഫ് ജില്ലാ നേതാക്കളായ പി സി അശറഫ് സഖാഫി അരിയൂര്‍, യൂസഫ് സഖാഫി വിളയൂര്‍, യഅഖൂബ് പൈലിപ്പുറം, സൈതലവി പൂതക്കാട്, തൗഫീഖ് അല്‍ഹസനി ജൈനിമേട്, ജാബിര്‍ സഖാഫി മാപ്പാട്ടുകര, നവാസ് പഴമ്പാലക്കോട്, റഫീഖ് കയിലിയാട്, സലാം സഖാഫി പാലക്കാട്, ബശീര്‍ സഖാഫി വണ്ടിത്താവളം, നൗഫല്‍ പാവുകോണം, ഷഫീഖ് അല്‍ഹസനി കൊമ്പം, ആബീദ് സഖാഫി കരിങ്ങനാട് യാത്രയെ അനുഗമിക്കും.
സെക്ടര്‍സ്വീകരണത്തിന് ശേഷം സെക്ടറുകളില്‍ ഹസനിയ്യ സമ്മേളന വിളംബരയും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി വിളയൂര്‍, സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.