എസ്ടി പ്രമോട്ടറെ പീഡിപ്പിച്ചതായി പരാതി

Posted on: April 11, 2015 5:40 am | Last updated: April 10, 2015 at 10:40 pm

മാനന്തവാടി: എസ്ടി പ്രമോട്ടറെ ഓട്ടോഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തവിഞ്ഞാല്‍ പഞ്ചായത്തിലെ എസ്ടി പ്രമോട്ടറാണ് പീഡനത്തിനരിയായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മാനന്തവാടിയില്‍ നിന്നും ആദിവാസിയുവതിയെ വീട്ടില്‍ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും സുഹൃത്തും ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. പാലാക്കുളിയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിനു നല്‍കിയ മൊഴി.
രാത്രിയായിട്ടും മകളെകാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാരോട് അന്വേഷണം നടത്തിയിരുന്നു. ട്രൈബല്‍ ഓഫീസില്‍ നിന്നും സാധാരണ പോകാറുള്ള സമയത്തു തന്നെ യുവതി പോയതായി അവര്‍ പറഞ്ഞു.രാത്രി എട്ടുമണിയോടെ യുവതി വീട്ടിലെത്തി വീട്ടുകാര്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാരോട് പറഞ്ഞത്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രതികളെന്നു കരുതുന്ന യുവാക്കള്‍ ഒളിവില്‍ പോയതായാണ് സൂചന.