താജ്മഹല്‍ ക്ഷേത്രമാക്കണമെന്നാവശ്യപ്പെട്ട് ഹരജി

Posted on: April 10, 2015 7:36 pm | Last updated: April 10, 2015 at 7:36 pm
SHARE

tajmahalലഖ്‌നൗ: അനശ്വര പ്രണയത്തിന്റെ പ്രതീകമായ താജ്മഹല്‍ ക്ഷേത്രമാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി. ലഖ്‌നൗവിലെ ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പുരാതനമായ തേജോമഹാലയ എന്ന ക്ഷേത്രമാണ് താജ്മഹലാക്കിയതെന്ന് ഹരജിയില്‍ പറയുന്നു.

പുരാതന ക്ഷേത്രം തകര്‍ത്താണ് ഷാജഹാന്‍ താജ്മഹല്‍ കെട്ടിപ്പൊക്കിയത്. ഇത് പൂര്‍വ്വ സ്ഥിതിയിലാക്കി പൂജകള്‍ നടത്താനും ശിവലിംഗം പ്രതിഷ്ഠിക്കാനുമുള്ള അവസരമുണ്ടാക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഹരജിയില്‍ നിലപാടറിയിക്കാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പുരാവസ്തു വകുപ്പിനും കോടതി നോട്ടീസ് അയച്ചു. മെയ് ഏഴിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here