ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം

Posted on: April 9, 2015 10:04 pm | Last updated: April 10, 2015 at 12:04 am

indian footbalന്യൂഡല്‍ഹി: ഫിഫയുടെ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. 26 സ്ഥാനങ്ങള്‍ ട്രിബിള്‍ ചെയ്ത് മുന്നേറി ഇന്ത്യ റാങ്കിംഗില്‍ 147-ാം സ്ഥാനത്ത് എത്തി. നേരത്തെ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയുടെ സംയുക്ത യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയുടെ റാങ്കിംഗ് ഉയരാന്‍ ഇടയാക്കിയത്.

പുതിയ റാംങ്കിംഗിലും ലോകകപ്പ് ജേതാക്കളായ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ മൂന്നാം സ്ഥാനക്കാരായ കൊളംബിയയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ബെല്‍ജിയം മൂന്നാം സ്ഥാനത്തെത്തി.