Connect with us

Gulf

ലോകത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയ രാജ്യമെന്ന പദവി യു എ ഇക്ക്

Published

|

Last Updated

ദുബൈ: ജീവകാരുണ്യ പദ്ധതികളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയ രാജ്യമെന്ന പദവി യു എ ഇക്ക് ലഭിച്ചു. ഇതര രാജ്യങ്ങളിലെ ഔദ്യോഗിക പദ്ധതികള്‍ക്ക് നല്‍കുന്ന സഹായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോടികളുടെ സഹായം തുടങ്ങിയവയാണ് യു എ ഇയെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന അഭിമാനകരമായ പദവിയിലേക്ക് കൂടി എത്തിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി കിണര്‍ ഉള്‍പെടെ നിര്‍മിക്കാന്‍ നല്‍കിയ സഹായവും ഏവരുടെയും പ്രശംസക്ക് കാരണമായിരുന്നു.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റി (ഒ ഇ സി ഡി)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്‌മെന്റ് അസിസ്റ്റന്റ് കമ്മിറ്റിയാണ് യു എ ഇയെ ലോകത്തിന് ഏറ്റവും അധികം സഹായം നല്‍കുന്ന രാജ്യമായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മൊത്ത വരുമാനത്തന്റെ 1.17 ശതമാനമാണ് വിദേശ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായമായി യു എ ഇ നല്‍കിയത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നല്‍കുന്ന മികച്ച നേതൃത്വമാണ് ലോകത്തിന് കൈതാങ്ങാവാന്‍ യു എ ഇയെ പ്രാപ്തമാക്കിയിരിക്കുന്നത്.

Latest