ജയ്പുരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

Posted on: April 8, 2015 3:56 pm | Last updated: April 9, 2015 at 12:10 am
SHARE

ജയ്പുര്‍: ജയ്പുരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചു പേര്‍ മരിച്ചു. ബുധനാഴ്ച രാജ്‌നഗറിലാണ് അപകടം ഉണ്ടായത്. മുകേഷ് യാദവ് (30), ഗീത (55), മംഗള (50), ദൂളി (35), ദൂള്‍ സിംഗ് (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ ഹരിദ്വാറില്‍ നിന്ന് ഉദയ്പൂരിലേക്ക് പോകുകയായിരുന്നു.