ചേളന്നൂര്‍ ബ്ലോക്കില്‍ 3,42,174 തൊഴില്‍ ദിനങ്ങള്‍; ലേബര്‍ ബജറ്റ് കൈമാറി

Posted on: April 8, 2015 12:47 pm | Last updated: April 8, 2015 at 12:47 pm

കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 2015-16 വര്‍ഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറി.
പരിപാടി ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ ലേബര്‍ ബജറ്റ് ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരന്‍ മാസ്റ്റര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ബ്ലോക്കില്‍ 11.59 കോടി രൂപയുടെ ലേബര്‍ ബജറ്റാണ് തയ്യാറാക്കിയത് ഇതില്‍ 3,42,174 തൊഴില്‍ ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. ചേളന്നൂര്‍ 2.5 കോടി, കക്കോടി 1.03 കോടി, കാക്കൂര്‍ 1.65 കോടി, നന്മണ്ട 2.9 കോടി, നരിക്കുനി 2.43 കോടി, തലക്കുളത്തൂര്‍ 1.06 കോടി എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ലേബര്‍ ബജറ്റ്. നിലവില്‍ ചേളന്നൂര്‍ ബ്ലോക്കില്‍ 18,109 കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്.1158 പേര്‍ക്ക് നൂറ് ദിനം തൊഴില്‍ നല്‍കാന്‍ ബജറ്റിന് സാധിക്കും.ചേളന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സി വിജയന്‍ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ രാജേന്ദ്രന്‍.കൂമാരന്‍ നായര്‍,കെ വിശ്വനാഥന്‍ സംസാരിച്ചു.